അമ്മേ നാരായണഃ ദേവി നാരായണഃ ലക്ഷ്മി നാരായണഃ ഭദ്രേ നാരായണഃ
വലിയഗുരുതി 2021
ചമ്പക്കര ദേവീക്ഷേത്രത്തിൽ 31-12-2021 വെള്ളി- വലിയഗുരുതി. ക്ഷേത്രo തന്ത്രി പെരുഞ്ചേരിമന ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ. ഗവൺമെൻറിൻ്റെ പുതിയ...
ക്ഷേത്രത്തിന്റെ പ്രതിഷ്ഠ ശാന്ത സ്വരൂപിണിയായ ഭദ്രകാളി സങ്കൽപ്പത്തിലുള്ളതാണ്. ദാരിക നിഗ്രഹത്തിനുശേഷം ശാന്തഭാവം പൂണ്ട ദേവിയുടെ പ്രതിഷ്ഠ കണ്ണാടി ബിംബത്തിലുള്ളതാണ്.
ക്ഷേത്രത്തിലെ പ്രധാന ഉപദേവതകൾ കാലയക്ഷിയും നാഗരാജാവ് – നാഗയക്ഷിയുമാണ്
കോട്ടയം ജില്ലയിൽ കാടമുറി പെരുഞ്ചേരിമന ഇല്ലത്തിനാണ് ക്ഷേത്രത്തിന്റെ ആദ്യകാലം മുതലുള്ള താന്ത്രിക ചുമതല. എന്നാൽ 1935 മുതൽ 1975 വരെയുള്ള 40 വർഷക്കാലം നെടുംകുന്നം പുതുമന ഇല്ലത്ത് കേശവൻ നമ്പൂതിരിയായിരുന്നു തന്ത്രിയായി പ്രവർത്തിച്ചുവന്നത്. 1975ൽ പെരുഞ്ചേരിമന തന്ത്രം ഏറ്റെടുക്കുകയും ഇപ്പോഴും തുടർന്നു വരുകയും ചെയ്തവരുന്നു. ഇപ്പോൾ ക്ഷേത്രo തന്ത്രി പെരുഞ്ചേരിമന ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരിയാണ്.
കോത്തല കോശാപ്പള്ളി ഇല്ലത്തെ ഒരു ശാഖയായ ചമ്പക്കര നാരായണമംഗലം ഇല്ലം എന്ന കുടുംബമാണ് ക്ഷേത്രത്തിലെ ശാന്തി ചുമതല നിർവഹിച്ചുപോരുന്നത്. ഇല്ലത്തെ ശ്രീ ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് ഇപ്പോൾ മേൽശാന്തി ചുമതല നിർവഹിച്ചു വരുന്നത്.