ചമ്പക്കരദേവീക്ഷേത്രം - മീനഭരണി മഹോത്സവം 2025 മാർച്ച് 24 മുതൽ ഏപ്രിൽ 2 വരെ - മീനഭരണി മഹോത്സവം 2025 ഗാലറി ക്ഷേത്ര ചരിത്രം – ചമ്പക്കരദേവീക്ഷേത്രം

ക്ഷേത്ര ചരിത്രം

ചങ്ങനാശ്ശേരി താലൂക്കിന്റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന കാർഷിക ഗ്രാമമാണ് സമ്പൽക്കര (ചമ്പക്കര). ഏറെ വിസ്തൃതമായ ഈ കരയുടെ വടക്കേ അറ്റത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുരാതനമായ ഈ ക്ഷേത്രം കേന്ദ്രമായി വരുന്ന പ്രദേശത്തായിരുന്നു ഇവിടുത്തെ നായർ തറവാടുകളൊക്കയും. ഇതിൽ ഒരു പ്രധാന തറവാടായിരുന്ന കൈതക്കാട്ടു  കുടുംബത്തിലെ കാരണവരുടെ ഉപാസനാ മൂർത്തിയായിരുന്ന ഭഗവതിക്കുവേണ്ടി പ്രസ്തുത കുടുംബം മുൻകൈ എടുത്തു പണി കഴിപ്പിച്ചതാണ് ഈ ക്ഷേത്രം എന്നാണ് ഐതിഹ്യം. ഈ ഭഗവതിയുടെ മൂലസ്ഥാനം ആനിക്കാട്  വട്ടകക്കാവ് ആണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്ര നിർമ്മിതിയുടെ കാലയളവിനെപ്പറ്റി ലഖിത രേഖകൾ ഒന്നുംതന്നേ ഉള്ളതായി അറിവില്ല. അഷ്ടമംഗല്യദേവപ്രശ്ന വിധി അനുസരിച്ച് ക്ഷേത്രത്തിന് 800 വർഷത്തെ പഴക്കം ഉള്ളതായി കണകാക്കിയിട്ടുണ്ട്. തെക്കുകൂർ രാജവംശത്തിന്റെ അധീനതയിലായിരുന്ന ക്ഷേത്രം പിന്നീട് നാട്ടുകൂട്ടങ്ങളുടെ ചുമതലയിലായിത്തീർന്നു. 1934ൽ ചമ്പക്കരയിൽ N.S.S കരയോഗം രൂപീകൃതമായപ്പോൾ കരയോഗത്തിന്റെ ചുമതലയിലും ഭരണത്തിലുമായി. 581-ാം നമ്പർ N.S.S കരയോഗത്തിന്റെ ചുമതലയിലായിരുന്നു ക്ഷേത്രo. 1971ൽ പ്രസ്തുത കരയോഗം അഞ്ചായി വിഭജിച്ച് രൂപീകരിച്ച N.S.S കരയോഗ കേന്ദ്രഭരണസമിതിയുടെയും, വീണ്ടും കരയോഗം വിഭജിച്ച്  ഇപ്പോൾ 10 കരയോഗങ്ങൾ ഉൾപ്പെടുന്ന ചമ്പക്കര N.S.S കരയോഗ സംയുക്ത സമിതിയുടെയും ചുമതലയിലാണ് ഇപ്പോൾ ക്ഷേത്ര ഭരണം.