ചമ്പക്കരദേവീക്ഷേത്രം - മീനഭരണി മഹോത്സവം 2025 മാർച്ച് 24 മുതൽ ഏപ്രിൽ 2 വരെ - മീനഭരണി മഹോത്സവം 2025 ഗാലറി admin – ചമ്പക്കരദേവീക്ഷേത്രം

admin

ക്ഷേത്ര ചരിത്രം

ക്ഷേത്ര ചരിത്രം

ചങ്ങനാശ്ശേരി താലൂക്കിന്റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന കാർഷിക ഗ്രാമമാണ് സമ്പൽക്കര (ചമ്പക്കര). ഏറെ വിസ്തൃതമായ ഈ കരയുടെ വടക്കേ അറ്റത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുരാതനമായ ഈ ക്ഷേത്രം കേന്ദ്രമായി വരുന്ന പ്രദേശത്തായിരുന്നു ഇവിടുത്തെ നായർ തറവാടുകളൊക്കയും. ഇതിൽ ഒരു പ്രധാന തറവാടായിരുന്ന കൈതക്കാട്ടു  കുടുംബത്തിലെ കാരണവരുടെ ഉപാസനാ മൂർത്തിയായിരുന്ന ഭഗവതിക്കുവേണ്ടി പ്രസ്തുത കുടുംബം മുൻകൈ എടുത്തു പണി കഴിപ്പിച്ചതാണ് ഈ ക്ഷേത്രം എന്നാണ് ഐതിഹ്യം. ഈ ഭഗവതിയുടെ മൂലസ്ഥാനം ആനിക്കാട്  വട്ടകക്കാവ് ആണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്ര നിർമ്മിതിയുടെ കാലയളവിനെപ്പറ്റി ലഖിത രേഖകൾ ഒന്നുംതന്നേ ഉള്ളതായി അറിവില്ല. അഷ്ടമംഗല്യദേവപ്രശ്ന വിധി അനുസരിച്ച് ക്ഷേത്രത്തിന് 800 വർഷത്തെ പഴക്കം…

Read More
ദേവീ-ഭാഗവത പുരാണം

ദേവീ-ഭാഗവത പുരാണം

ശാക്തേയ സമ്പ്രദായത്തിലെ ഒരു ശ്രദ്ധേയമായ പുരാണമാണ് ദേവീഭാഗവതം. ആദിപരാശക്തിയെയും ഭഗവതിയുടെ മൂന്ന് ഭാവങ്ങൾ ആയ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിവരെയും പ്രധാനമായും സ്തുതിക്കുന്ന ഈ ഗ്രന്ഥത്തിൽ മഹാമായയുടെ മാഹാത്മ്യങ്ങൾ ആണ് വർണ്ണിച്ചിരിക്കുന്നത്.

Read More